Tuesday, July 31, 2012

ഏപ്രില്‍ 6, 2007

വെള്ളിയാഴ്ച ആയതുകൊണ്ട് കാലത്ത് 10.30വരെ കിടന്നു...
വൈകുന്നേരം ദോഹ സിനിമയില്‍ അഫ്സലിന്‌റ്റേം ജ്യോൽസനേടേം ഗാനമേളക്ക് പോയി. ടിക്കറ്റ്‌ എടുക്കാന്‍ പറ്റില്ലാത്തതുകൊണ്ട് 25 കിലോ വെയിറ്റ് വരുന്ന ജൂസ് ബോക്സ്‌ ചുമന്നാണ് അകത്തു കേറിയത്. അകത്തുകേറിയപ്പോൾ പരിചയപ്പെട്ട ഒരു ത്രിശൂർകാരൻ പയ്യനും ഞാനും കൂടി ,  പരിപാടിയുടെ അവതാരകന്ആയി വന്ന പ്രെസ്റ്റീജ് ഹോട്ടലിലെ ജോലിക്കാരനെ  സ്റ്റേജിൽ കേറുമ്പോഴൊക്കെ “സപ്ലയറേ..സപ്ലയറേ“ എന്നു വിളിച്ച് പിന്നെ അവനെ ആ ഭാഗത്തേക്ക് കണ്ടില്ല..
ജ്യോത്സന അത്രക്കങ്ങ് പോരാ..റിമി ടോമി ആയിരുന്നെങ്കിൽ കുറച്ചുകൂടി ഗുമ്മായേനെ...പൊക്കം കൊണ്ട് അഫ്സലിനു മാച്ചാവുകയും ചെയ്യുമായിരുന്നു...


എല്ലാം കഴിഞ്ഞ് റൂമിലെത്തിയപ്പൊൾ മണീ പന്ത്രണ്ട് കഴിഞ്ഞു...

No comments: