Thursday, July 26, 2012

ഏപ്രിൽ 5, 2007

ചാണ്ടിക്കുഞ്ഞിന്റെ വിസ റെഡി ആയി.ഓഫീസിൽ നമ്മുടെ അസ്സിസ്റ്റന്റ് ആയിട്ട്.സിവിൽ എഞ്ചിനീറിങ് കഴിഞ്ഞ ആരെങ്കിലും ഉണ്ടൊ എന്ന് ചോദിച്ച്പ്പോൾ നാട്ടിൽ നിന്നു അനസും റഹീമും ഒപ്പിച്ചതാ...ആ വകുപ്പിൽ അവന്മാ‍ർ രൂപ അൻപതിനായിരമാ വാങ്ങാൻ പോകുന്നതു്..നമുക്ക് ഫൈദാ ഒന്നും ഇല്ലാ..ഒരു വീതം വെണന്നെന്നു പറഞ്ഞപ്പോൽ അവിടെ പണം കായ്ക്കണാ മരം ഉള്ളപ്പോൾ ഇതെന്തിന്നാന്നാ ചോദിക്കുന്നെ...ഇവിടെ രണ്ടു നേരോം കുബ്ബൂസ് ആണ് കഴിക്കുന്നതെന്ന് പറയാൻ പറ്റ്വോ?
വിസയുടെ പ്രിന്റ് എടുത്ത് അനസിനു ഫാക്സ് ചെയ്തു..

ഉച്ച ആയപ്പോഴേക്കും നാട്ടീന്ന് അനസിന്റെ ഫോൺ വന്നു...ചാണ്ടിക്കുഞ്ഞിന്റെ കൊച്ചപ്പൻ കലിപ്പിൽ ആണു്..ഇതല്ല ശരിക്കും ഉള്ള വിസ എന്ന്..അങ്ങേരുടെ വകേൽ ഒരു അളിയൻ സൌദീൽ ഉണ്ടു്..അതിന്റെ പോസാ..എമ്മോഅയ്യുടെ സൈറ്റിൽ നിന്നു അറബിയി ഉള്ള വിസയുടെ പ്രിന്റ് ഏടുത്ത് വീണ്ടും ഫാക്സി...ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ വീണ്ടും വിളി വന്നു...സങ്ങതി സക്സസ്...കൊചപ്പനും മക്കളും ഹാപ്പി...കാശ് കയ്യോടെ വാങ്ങീന്നു്..


വ്യാഴാഴ്ച്ച് ആയതുകൊണ്ട് പതിവു പോലെ ഷബീർ, ലാലു, ഷംസു, സിദ്ധി, സജി ഇവരോടൊത്തു ബ്ലൂ സ്റ്റാറിൽ കേറി, അപ്പോം പൊറോട്ടെം, ബീഫ് ഫ്രയ്യും, ചിക്കൻ കറീം കഴിച്ചു...ഇറങ്ങീപ്പോൾ ഗ്രോസ്സറിയി കേറി ഒരു പാക്കറ്റ് മാൽബറൊ ലയിറ്റ്സ് സിഗരറ്റും ഒരു ലൈറ്ററും വാങ്ങി..ഇന്നെങ്കിലും വട്ടത്തിൽ പുക വിടണം..


കോർണിഷിൽ പോസ്ട്റ്റോഫീസിന്റെ അടുത്തുള്ള പുല്ലിൽ രണ്ടു മണി വരെ വർത്താനം പറഞ്ഞിരുന്നു..


കിടന്നപ്പോൾ രണ്ടര കഴിഞ്ഞു..

1 comment:

ജിജാസ് said...

ഒരു പ്രവാസിയുടെ ഡയറിക്കുറിപ്പുകൾ