Thursday, July 26, 2012

ഏപ്രിൽ 2, 2007

ഇന്നു രാവിലെ കുറേ നേരം അലാറം അടിച്ചുകഴിഞ്ഞപ്പോഴാണു എഴുന്നേറ്റതു്. അതുകൊണ്ട് തന്നെ സഹമുറിയന്റെ മോന്ത ഒരു കൊട്ടയുണ്ട്‌.....ഡ്രൈവിങ് സ്കൂളിലെ ഉസ്താദിനു ഒന്നും കൊടുക്കാത്തതുകൊണ്ടാണെന്നു തോന്നുന്നു അയാളു ഒരു പുല്ലും പറഞ്ഞു തരുന്നില്ല...പോരാൻ നേരം ഒരു 100 റിയാൽ തള്ളിക്കൊടുത്തപ്പോൾ ശ്രീലങ്കൻ അണ്ണാച്ചിയുടെ കണ്ണു തെളിഞ്ഞെന്നു തോന്നുന്നു..ഏതായാലും നാളെ വിവരം അറിയാം...

ഓഫീസിൽ 2 മാസത്തെ ലീവിനു കൊടുത്തിട്ട് മാനേജർ അടുക്കുന്നില്ല..ഒരു മാസം തരും..എന്തിനാ പെണ്ണു കെട്ടാൻ 2 മാസം എന്നാ ചോദിക്കുന്നെ..മിണ്ടീം പറഞ്ഞൊക്കെ വരുമ്പൊഴെക്കും കല്യാണം കഴിഞ്ഞു കിട്ടുന്ന 2 ആഴ്ച്ച കഴിയും...


ഇന്നു ആകപ്പാടെ ഒരു റ്റെൻഷൻ ആയിരുന്നു..അതുകൊണ്ടു ശ്രീധരന്റെ ഹോട്ടലിൽ കേറി 2 തവണ ഭക്ഷണം കഴിച്ചു...ഗൾഫ് സിനിമാ സിഗ്നൽ വരെ വെറുതെ നടന്നു..


റ്റിവിയില് ശ്രീശാന്തിന്റെ മോന്താ കണ്ടപ്പോഴ് ഒരു കുത്തു കൊടുക്കാനാണ് തോന്നിയത്..പിഞ്ഞാണി മോറൻ...പണ്ടു നമ്മളു കള്ളിമുണ്ടൂം ഉടുത്തു മാതിരപ്പിള്ളി സ്കൂൾ ഗ്രൌൻഡിൽ ക്രിക്കറ്റ് കളീക്കുമ്പോൾ ഔട്ട് പെറുക്കി നടന്നവനാ...ഇപ്പോ അവന്റെ ജാഡാ കണ്ടാൽ തോന്നും അവനാ ടീം ക്യാപ്റ്റനെന്ന്..



ചാനലു മാറ്റി അമ്മമനസ്സ് കണ്ടു..കിടന്നപ്പോൾ 12.10

No comments: